Saturday, April 26, 2014

സ്വന്തമെന്നു പറയുവാന്‍ ആരും ഈ ഭൂമിയില്‍ ഇല്ലാത്ത ഒരവസ്ഥ ..അല്ലങ്കില്‍ ഉണ്ടായിട്ടും അനാഥ മന്ദിരത്തിന്റെ ഇരുണ്ട മുറികളില്‍ ജീവിതം ഹോമികേണ്ടി വന്നവരുടെ അവസ്ഥ നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ?? അതായിരിക്കും ഈ ലോകത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന അവസ്ഥ...
            വിനു….. നമ്മുക്ക് അവനെ അങ്ങനെ വിളിക്കാം....ജനിപ്പിച്ച അവന്റെ മാതാപിതാക്കള്‍ അവര്‍ക്ക് പറ്റിയ ഒരു തെറ്റ് സമൂഹത്തിനു മുന്‍പില്‍ മറച്ചു വെക്കുവാന്‍ വേണ്ടി ആ അനാഥ മന്ദിരത്തിന്റെ പടവുകളില്‍ അവനെ കിടത്തി ഇരുട്ടിന്റെ മറവിലേക്ക് ഓടി ഒളിക്കുമ്പോള്‍ അവനു പ്രായം രണ്ടു മാസമായിരുന്നു..നൂറു കണക്കിന് അനാഥ കുട്ടികളില്‍ ഒരുവനായി അവനും വളര്‍ന്നു.. ആ അനാഥ മന്ദിരത്തില്‍...ഇപ്പോള്‍ അവനു പ്രായം എട്ടു വയസ്സ്.. ആരുമായും കൂട്ട് കൂടാതെ അവന്‍ എപ്പോഴും ആ അനാഥ മന്ദിരത്തിന്റെ പടവുകളില്‍ ദൂരേക്ക് നോക്കി ഇരിക്കും ..തന്നെ കൊണ്ട് പോകുവാന്‍ എന്നെങ്കിലും തന്റെ അച്ഛനും അമ്മയും വരുമെന്ന പ്രതീക്ഷയില്‍..പക്ഷെ ആ കാത്തിരിപ്പ് നീണ്ടു കൊണ്ടിരുന്നു...പിഴച്ചു പെറ്റ അവനെ തേടി ആരും വരില്ലന്ന സത്യം അവനറിയില്ലായിരുന്നു..കാരുണ്യത്തോടെയുള്ള ഒരു നോട്ടം..ഒരു ചോദ്യം.. അതിനായ് അവന്റെ കുഞ്ഞു മനസ്സ് അലഞ്ഞു കൊണ്ടിരുന്നു പക്ഷേ ആ അനാഥ മന്ദിരത്തില്‍ നിന്നും അവന്ക്ക് അത്  ഒരിക്കലും കിട്ടിയില്ല....ദത്തെടുക്കുവാനായി പലരും ആ അനാഥ മന്ദിരത്തില്‍ വരുമ്പോള്‍ അവരെ നോക്കി മൌനമായ് അവന്‍ കെഞ്ചുമായിരുന്നു..എന്നെ കൊണ്ട് പോകുമോ?..ഒരിത്തിരി സ്നേഹം തരുമോ.. പക്ഷെ അവന്റെ കെഞ്ചല്‍ ആരും കേട്ടില്ല... ദത്തെടുക്കുവാനായ് വന്നവര്‍ മറ്റൊരു കുട്ടിയുമായ് തിരിച്ചു പോകുന്നത് കാണുമ്പോള്‍ അവന്റെ കുഞ്ഞു മനസ്സ് പൊട്ടി കരയുമായിരുന്നു ...പക്ഷെ അവന്റെ കണ്ണ്നീര്‍ ആരും കണ്ടില്ല..അവസാനം അവന്‍ തീരുമാനിച്ചു ആ അനാഥ മന്ദിരത്തില്‍ നിന്നും രക്ഷപെടുവാന്‍...
         അര്‍ദ്ധ രാത്രിയുടെ ആ അവസാന യാമത്തില്‍ ആ അനാഥ മന്ദിരത്തിന്റെ അതിര്‍ വരമ്പുകള്‍ ചാടി കടക്കുമ്പോള്‍ അവന്റെ മനസ്സില്‍ സ്വപ്‌നങ്ങള്‍ കൊണ്ട് നെയ്തുണ്ടാക്കിയ നിറമുള്ള ഒരു ലോകമായിരുന്നു...ആരോ വന്നു വിളിച്ചുണര്‍ത്തുംമ്പോഴാണ് അവന്‍ കണ്ണ് തുറന്നത്...ഒരു കടയുടെ തിണ്ണയില്‍ കിടക്കുകയായിരുന്നു അവന്‍ അപ്പോള്‍..പതുക്കെ എണീറ്റ് നഗരത്തിന്റെ തിരക്കിലേക്ക് നടക്കുമ്പോള്‍  അവന്‍ കേട്ടു വിളിച്ചുണര്‍ത്തിയ കടയുടമയുടെ ശകാരങ്ങള്‍....
          ആ വലിയ നഗരത്തിന്റെ തിരക്കിലുടെ നടക്കുമ്പോള്‍ അവന്റെ കുഞ്ഞു കണ്ണുകളില്‍ നഗരത്തിന്റെ കാഴ്ചകള്‍ കൌതുകം വിതറി..ചെറുതായ് പെയ്ത മഴയില്‍ അവനും നനഞ്ഞു...അപ്പോഴാണ് അവന്റെ കണ്ണിനു കുളിരായ് ആ കാഴ്ച കണ്ടത്...സ്കൂള്‍ യുനിഫോം ഇട്ടു ബാഗുമെന്തി കുഞ്ഞി കുടയും പിടിച്ചു നടന്നു പോകുന്ന കുറെ കുട്ടികള്‍ ചിലരുടെ കൂടെ അവരുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു....അവന്‍ കൊതിയോടെ അവരെ നോക്കി നിന്നു..അവന്‍ അറിയാതെ ആഗ്രഹിച്ചു പോയ്‌...അച്ഛനും അമ്മയും ഉണ്ടായിരുന്നുവെങ്കില്‍ എനിക്കും ഇതു പോലെ കുടയും ബാഗുമെന്തി ഇവരില്‍ ഒരാളായ് പോകാമായിരുന്നു എന്ന്...ആ മഴയത്ത് നനഞ്ഞു നിന്നിരുന്ന അവന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ മഴതുള്ളിയില്‍ ഒലിച്ചു പോയത് ആരും കണ്ടില്ല... 
 കുറെ നേരത്തെ അലച്ചില്‍ അവന്റെ കുഞ്ഞു ശരീരത്തെ തളര്‍ത്തിയിരുന്നു...പല ഹോട്ടലിന് മുന്‍പില്‍ പോയി നിന്ന് അവന്‍ ഭക്ഷണം ചോദിച്ചുവെങ്കിലും എല്ലാവരും അവനെ ഓടിച്ചു...കുറെ നേരമായ് അവനെ ദൂരെ നിന്നും വീക്ഷിച്ചിരുന്ന ഒരു ഒറ്റ കണ്ണന്‍ അവന്റെ അടുതെത്തി ചോദിച്ചു...
മോന് വിശക്കുന്നുണ്ടോ?
അവന്‍ ഉണ്ടന്നെ അര്‍ത്ഥത്തില്‍ തലയാട്ടി..
അയാള്‍ വീണ്ടും ചോദിച്ചു..
മോന്‍ തനിച്ചാണോ?
അവന്‍ പറഞ്ഞു.. അതെ
മോന്‍ എന്റെ കൂടെ വരുന്നോ ഞാന്‍ ഭക്ഷണം വേടിച്ചു തരാം..
അവന്‍ അയാളുടെ മുഖത്തേക്ക് നിഷ്കളങ്കമായ് നോക്കി കൊണ്ട് പറഞ്ഞു
...ഞാന്‍ വരാം...
കെണിയില്‍ വീണു കിടക്കുന്ന മാന്‍ കുട്ടിയെ നോക്കി വേട്ടാളന്‍ ചിരിക്കുന്നത് പോലെ അവന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി വന്യമായ് ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു...
മോന്ക്ക് രണ്ടു കണ്ണുകളുള്ളതിനേക്കാള്‍ ഭംഗി ഒരു കണ്ണുള്ളതാണ്....
അയാള്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാകാതെ അയാളുടെ കൂടെ നടക്കുമ്പോള്‍ അവനറിഞ്ഞില്ല അയാള്‍ ഭിക്ഷാടന മാഫിയയുടെ എജെന്റാണന്നു.....
ഓര്‍ക്കുക നമ്മള്‍ സ്വന്തം മക്കളെ താലോലിക്കുമ്പോള്‍... ആരോ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന അനാഥകളായ കുറെ ജന്മങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടെന്ന്....അവര്‍ക്ക് വേണ്ടിയും നമ്മള്‍ ചിലത് ചെയ്യനുണ്ടന്നു

Saturday, April 12, 2014

രാവിലെ പത്രം വായിക്കുകയായിരുന്ന കോയാക്ക ആ വാര്‍ത്ത കണ്ട പാടെ പത്രം ചുരുട്ടി മടക്കി ത്വക്കില്‍ തിരുകി വെച്ച് ഭാര്യ കദീസുമ്മയെ വിളിച്ചു അലറീ.... എടീ ഇബിലീസേ ആ തോര്‍ത്ത്‌മുണ്ട് ഇങ്ങേടുക്കടീ.. ഇക്ക് ഞമ്മടെ ഉസ്താദിനെ ഒന്ന് പോയി കാണണം..തോര്തുമുണ്ടുമായി ഓടി വന്ന കദീസുമ്മ ചോദിച്ചു..എന്താ മനുഷ്യനെ ഇങ്ങള് ഈ രാവിലെ തന്നെ  കിടന്നു അലറണത്..
കോയാക്ക പറഞ്ഞു..ഇടീ ഇജ്ജ് ഈ പത്രം ബായിച്ചോ? അല്ല ഇജ്ജ് ജനിച്ചിട്ട് പത്രം ബായിച്ചിട്ടുണ്ടോ?
 കദീസുമ്മയും വിട്ടു കൊടുത്തില്ല..ഞാന്‍ ഈ രാവിലെ തന്നെ പത്രം ബായിക്കാന്‍ നിന്നാല്‍ ഇങ്ങള്‍ക്ക് ചായേം കടീം ഉണ്ടാക്കാന്‍ വേറെ ആളൊന്നും ഇല്ലല്ലോ ഇബിടെ..ഇങ്ങള് പുന്നാരം പറയാതെ കാര്യം പറയിന്‍ മനുഷ്യനെ..
.കോയാക്ക പറഞ്ഞു.....എടീ ഹമുക്കെ ഈ പത്രത്തില്‍ ഒരു ബാര്‍ത്തയുണ്ട് കാണാതെ പോയ ഒരു ബിമാനം എവിടെയാണ് ഉള്ളതെന്ന് പറഞ്ഞു കൊടുത്താല്‍ അമ്പതു കോടിയാണ് സമ്മാനം ...ഞമ്മടെ ഉസ്താദ് ഭയങ്കരനല്ലേ ചുട്ട കോഴിനെ പറപിച്ച മുപ്പെര്‍ക്ക് ഇതൊക്കെ നിസ്സാരമാകുമടീ...ബിമാനം മുപ്പെര്‍ക്ക് കണ്ടത്താന്‍ പറ്റിയാല്‍ ഇരുപത്തഞ്ചു കോടി മുപ്പെര്‍ക്കും ഇരുപത്തഞ്ചു കോടി ഞമ്മക്കും...ഇജ്ജ് ഒരു മുഴുത്ത കോയിനെ അറുത്തു കോയി കറീം പത്തിരീം ഇണ്ടാക്...ഞമ്മള് ഉസ്താദിനെ കൂട്ടി ബെരാം...ഇതും പറഞ്ഞു കോയാക്ക ഉസ്താതിന്റെയ് വീട്ടിലേക്ക് നടന്നു...ബിമാനം പോയാലും ഞമ്മക്കാ കേട് എന്ന് പിറ് പിറുത്തു കൊണ്ട് കദീസുമ്മ വീടിന്റെ അകതോട്ടും
                              പതിവില്ലാതെ അതി രാവിലെ തന്നെ ചുരുട്ടി പിടിച്ച പത്രവുമായി വരുന്ന കൊയാക്കാനെ കണ്ടു ഉസ്താദ്‌ ചോദിച്ചു ..
എന്താ കോയ ഇജ്ജ് ഈ അതി രാവിലെ ഈ ബയിക്ക്...
തോര്‍ത്ത്‌മുണ്ട് കൊണ്ട് ഇരിപിടം തുടച്ചു കോയാക്ക പറഞ്ഞു..
ഇങ്ങള് ഈ പത്രം ഒന്നും ബായിക്കാരില്ലേ? ഇങ്ങട്ടു നോക്കിന്‍...എന്ന് പറഞ്ഞു കൊണ്ട് ചുരുട്ടിയ പത്രം നിവര്‍ത്തി കോയാക്ക ആ വാര്‍ത്ത ഉറക്കെ വായിച്ചു...
കാണാതായ മലേഷ്യന്‍ ബിമാനം കണ്ടു പിടിച്ചു കൊടുക്കുന്നവര്‍ക്ക് മലേഷ്യന്‍ സര്‍ക്കാര്‍ അമ്പതു കോടി രൂപ പ്രതിഫലം നല്‍കും എന്ന്...ഇങ്ങള് ഔലിയാക്കന്‍മാരെ വിളിച്ചു ഒന്ന് ചോദിക്കിന്‍ ആ ബിമാനം എവിടെയാനന്നു...ഉറപ്പായിട്ടും ഇങ്ങള്‍ക്ക് പറഞ്ഞു തരും..ഒന്നും രണ്ടും അല്ല
അമ്പതു കോടിയാ അമ്പതു കോടി...
കൊയക്കാടെ മുഖത്തേക്ക് തുറിച്ചു നോക്കി കൊണ്ട് ഉസ്താദ്‌ പറഞ്ഞു...ഇങ്ങള് രാവിലെ തന്നേയ് മനുഷ്യനെ മക്കാറാക്കാന്‍ വന്നതാണോ?
ഇങ്ങള് എവിടത്തെ കോയയാ...അങ്ങനെ ബെല്ല കഴിവും ഉണ്ടായിരുന്നേല്‍ ഞമ്മള്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ആകുലേ?...ഞമ്മള് വെല്ല ചെറിയ ഊത്തോക്കെ നടത്തി ജീവിച്ചു പൊക്കോട്ടെ...ഇങ്ങള് ഞമ്മടെ കഞ്ഞീല്‍ പൂയ് വാരി ഇടല്ലേ കോയാ.....
കോയാക്ക നിരാശയോടെ ഉസ്താദിനോട് ചോദിച്ചു...അപ്പോള്‍ ഇങ്ങളെ കൊണ്ട് ഈ ബിമാനം കണ്ടത്താന്‍ പറ്റുലാലേ?
ഉസ്താദ്‌ പറഞ്ഞു...ബിമാനം പോയിട്ട് ഒരു സൂജി പോയത് കണ്ടത്താന്‍ ഞമ്മളെ കൊണ്ട് പറ്റൂല്ല..ഇനി അങ്ങനെ പറ്റുന്ന ആരും ഈ ദുനിയാവില്‍ ഉണ്ടന്ന് ഞമ്മക്ക് തോന്നുന്നും ഇല്ല.. കണ്ണും പൂട്ടി പറയണത് ചിലതൊക്കെ ഭാഗ്യം കൊണ്ട് നടക്കുന്നു അങ്ങനെ ജീവിച്ചു പോകുന്നു ഞമ്മളെ പോലുള്ളവര്‍ മനസ്സിലായോ അനക്ക് കോയാ...
ഇവരുടെ സംസാരം കണ്ടു കൊണ്ട് റോഡിലൂടെ പോയിരുന്ന ജോതിഷ പണ്ഡിതന്‍ പണിക്കര്‍ അങ്ങോട്ട് കയറി ചെന്ന് ചോദിച്ചു..എന്താ രണ്ട്‌ പേരും കൂടി ഒരു ചര്‍ച്ച ഈ രാവിലെ തന്നേ..നുമ്മക്കും പങ്കു ചേരാമോ?
കോയാക്ക പറഞ്ഞു...ഇങ്ങളെ കണ്ടത് നന്നായി പണിക്കരേ..ഇങ്ങളെ കൊണ്ട് കബിടി നിരത്തിയോ മഷി നോക്കിയോ കണ്ടു പിടിക്കാന്‍ പറ്റുമോ ആ കാണാതായ ബിമാനം? അമ്പതു കോടിയാ കിട്ടുക പറഞ്ഞു കൊടുത്താല്‍..
പൊട്ടി ചിരിച്ചു കൊണ്ട് പണിക്കര്‍ പറഞ്ഞു ...എന്റെ കോയാക്ക നിങ്ങള്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലേ? അങ്ങനെ കവിടി നിരത്തി പറയാന്‍ എനിക്ക് അറിയുമായിരുന്നങ്കില്‍ കേരള സംസ്ഥാനം ആഴ്ചയില്‍ നല്‍കുന്ന കാരുണ്യ ലോട്ടറിയുടെ ഒരു കോടി എല്ലാ ആഴ്ചയും എനിക്ക് കിട്ടിയേനെ...ഇതൊക്കെ ജീവിക്കാനുള്ള ഒരു മാര്‍ഗം..കവിടി നിരത്തി പറയുന്നത് ചിലത് ഭാഗ്യം കൊണ്ട് നടക്കും..കാര്യം സാധിച്ചവര്‍ അത് പത്തു പേരോട് പറയും അങ്ങനെ ആ പത്തു പേര്‍ എന്റെടുക്കല്‍ വരും.. കാര്യം സാധിക്കാത്തവര്‍ മിണ്ടാതെ ഇരിക്കും അത്ര തന്നെ...നിരാശയോടെ കോയാക്ക പണിക്കരോടും ഉസ്താതിനോടും ചോദിച്ചു....അല്ല ഇനി നമ്മുടെ പള്ളീലച്ചനു കഴിയുമോ മുപേര്‍ക്ക് അവരുടെ വിശുദ്ധന്‍മാരെറ്റ് നല്ല ബന്തം ആണല്ലോ...         
മറുപടിയായി ഉറക്കെ ചിരിച്ചു കൊണ്ട് രണ്ടു പേരും കൂടി പറഞ്ഞു....
റോമിലെ വെല്യ അച്ഛന് ആ വിമാനം എവിടെയാനന്നു പറയാന്‍ കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈ കുഞ്ഞേ അച്ഛന്...കോയ പോയി ഞങ്ങളെ പോലെ വല്ല പണിം എടുത്ത് ജീവിക്കാന്‍ നോക്ക് അല്ലാ പിന്നെ...
നിരാശയോടെ തിരിഞ്ഞു നടക്കുമ്പോള്‍ കോയാക്ക ഓര്‍ത്തു എന്നാലും ആ ബിമാനം എവിടെ പോയ്‌...

Monday, April 7, 2014

തോല്‍വിയും വിജയവും

തോല്‍വി, എനിക്കോര്‍മ വെച്ച നാള്‍ മുതല്‍ അത് എന്നോടൊപ്പമുണ്ട്. ഒരു നിഴലുപോലെ. എന്തിനാണ് അവന്‍ എന്നെ വിടാതെ കൂടിയിരിക്കുന്നത് എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്. എനിക്ക് വരാനുള്ള നന്മയെ, വിജയത്തെ ഇവന്‍ ഓരോ പ്രാവശ്യവും തട്ടിമാറ്റിക്കൊണ്ടിരിക്കയായിരുന്നു. പലപ്പോഴും വളരെ നിര്‍ദ്ധയമായി അവനെന്നെ വീഴ്ത്തിക്കൊണ്ടിരുന്നു. ഓരോ വീഴ്ചയിലും ഞാന്‍ നിസ്സഹായനായിരുന്നു. അപ്പോഴൊക്കെയും സ്നേഹത്തിന്റെ ഒരു പൊന്‍ തൂവല്‍ പോലെ, ഒരു കുളിര്‍ തെന്നല്‍ പോലെ, സ്വന്തം കൂടെപ്പിറപ്പിനെപ്പോലെ സാന്ത്വനവുമായി ഒരാള്‍ എത്തി. അവന്‍, ആത്മ വിശ്വാസം.

ഒരിക്കലും ഞാന്‍ അവനെ കണ്ടിട്ടില്ല. പക്ഷെ എന്റെ ഉള്ളിന്റെ ഉള്ളിലിരുന്നു അവന്‍ സാന്ത്വനവാക്കുകള്‍ നല്‍കി എന്നെ സമാധാനിപ്പിച്ചു. "ഈ തോല്‍വിയെക്കണ്ട് നീ പേടിക്കേണ്ട. ഇവന്‍ നിന്നെ ഓരോ പ്രാവശ്യവും വീഴ്ത്തുമ്പോഴും നീ ഓര്‍ക്കുക നീ വിജയത്തിന്റെ അടുത്തെത്താനുള്ള ഓരോ പടിയും കയറുകയാണെന്ന്. ഇതിലൊന്നും നീ തളരരുത്. ഞാന്‍ ഉണ്ട് നിന്റെ കൂടെ". ആ സാന്ത്വനം മതിയായിരുന്നു എനിക്ക് എല്ലാം നേരിടാന്‍. തോല്‍വിയെ ഞാന്‍ കണ്ടില്ലെന്നു നടിച്ചു. എങ്കിലും അവന്‍ എന്നെ വീഴ്ത്താന്‍ തന്നെ ശ്രമിച്ചു കൊണ്ടിരുന്നു.

തോല്‍വിയെ അതിജീവിച്ചു ഞാന്‍ ഒരിക്കല്‍ വിജയത്തിനടുത്തെത്തി. വിജയം സന്തോഷത്തോടെ എന്നെ സ്വീകരിച്ചു. അപ്പോള്‍ ആത്മ വിശ്വാസവും എന്നോടൊപ്പം സന്തോഷിച്ചു. പിന്നെ പലപ്പോഴും ഞാന്‍ വിജയത്തെ കണ്ടുമുട്ടി. അപ്പോഴൊക്കെയും ഒരു പുഞ്ചിരിയോടെ വിജയം എന്നെ സ്വീകരിച്ചു. തോല്‍വിയെ ഞാന്‍ പാടെ അവഗണിച്ചു തുടങ്ങി. ആത്മ വിശ്വാസം എന്റെ കൂടെ നിന്നു അപ്പോഴും. ഞാന്‍ വിജയത്തില്‍ എത്തിയതിനു അവനു വളരെ സന്തോഷമുണ്ട്. പക്ഷെ ഞാന്‍ തോല്‍വിയെ അവഗണിച്ചത് അവനു ഇഷ്ടമായില്ല എന്ന് അവന്റെ ഭാവത്തില്‍ നിന്ന് എനിക്ക് തോന്നി.

വിജയവുമായുള്ള എന്റെ അടുപ്പം കൂടിയപ്പോള്‍, അവന്‍ തുറന്നു തന്നെ പറഞ്ഞു. വിജയവുമായുള്ള നിന്റെ അടുപ്പം നല്ലത് തന്നെ. പക്ഷെ നീ തോല്‍വിയെ മറക്കരുത്. നിനക്ക് വിജയത്തില്‍ എത്താനുള്ള പടികള്‍ വെട്ടിത്തന്നത് അവനാണ്. അവന്‍ പല പ്രാവശ്യം നിന്നെ തോല്‍പ്പിച്ചത് കൊണ്ടാണ് ഒരിക്കലെങ്കിലും വിജയത്തിന്റെ അടുത്തെത്തണമെന്ന വാശി നിന്നില്‍ ഉണ്ടായത്. പിന്നിട്ട വഴികള്‍ ഒരിക്കലും മറക്കരുത്. അവന്‍ ഉപദേശിച്ചു കൊണ്ടേ ഇരുന്നു. അവനോടു ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല. എല്ലാം സമ്മതിച്ചു കൊടുത്തു. എങ്കിലും ഞാന്‍ മനസാ തോല്‍വിയെ മറന്നു കഴിഞ്ഞിരുന്നു. വിജയം എന്നോടൊപ്പം ഉള്ളപ്പോള്‍ എനിക്കെന്തു പേടി എന്നായിരുന്നു എന്റെ തോന്നല്‍.

വിജയം തന്ന ലഹരിയില്‍ ഞാന്‍ എല്ലാം മറന്നു. ഞാന്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങിലേക്ക് പോവുകയായിരുന്നു. വളരെ വേഗം. പറക്കുകയായിരുന്നു. പലപ്പോഴും ഞാന്‍ എന്റെ കൂടെപ്പിറപ്പായ എന്റെ സന്തത സഹചാരിയായ ആത്മ വിശ്വാസത്തെപ്പോലും മറന്നു. അവന്‍ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. എന്റെ പോക്കില്‍ അവനു ഉൽക്കണ്ഠ ഉണ്ടായിരുന്നു. അവന്‍ പലവട്ടം എന്നോട് പറയാന്‍ ഒരുങ്ങി. പലപ്പോഴും സൂചിപ്പിച്ചു. "അഹങ്കാരം എന്നൊരു ദുഷ്ടന്‍ നിന്റെ ബലഹീനതകളില്‍ നീ അറിയാതെ കൈ വെയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. നീ അവനു കീഴടങ്ങരുത്. അവന്‍ നിന്നെ നശിപ്പിക്കും. നീ പിന്നിട്ട ആ പഴയ നാളുകള്‍ ഓര്‍ക്കുക. നിന്നില്‍ വാശി ഉണ്ടാക്കിയ തോല്‍വിയെ ഓര്‍ക്കുക. അഹങ്കാരത്തിന് തോല്‍വിയെ പേടിയാണ്.

പക്ഷെ ഞാന്‍ അത് കേള്‍ക്കാനുള്ള നിലയില്‍ ആയിരുന്നില്ല അപ്പോള്‍. എനിക്കെന്തു സംഭവിക്കാന്‍. വിജയം എന്നോടൊപ്പം ഉണ്ടല്ലോ. അവന്റെ വാക്കുകള്‍ ഞാന്‍ പാടെ അവഗണിക്കുകയായിരുന്നു. എന്നിട്ടും അവന്‍ എന്നെ വിട്ടു പോയില്ല. കാരണം അവനു പോവാനാവില്ല. പക്ഷെ അവന്‍ തളര്‍ന്നു തുടങ്ങിയിരുന്നു. നീ വിജയത്തെ മാത്രം വിശ്വസിക്കരുത്. തോല്‍വിയും നീ ഓര്‍ക്കണം. ദുര്‍ബലമായ അവന്റെ വാക്കുകള്‍ എന്റെ കാതില്‍ എത്തിയില്ല, ഞാന്‍ ശ്രദ്ധിച്ചില്ല എന്ന് വേണം പറയാന്‍. പക്ഷെ രഹസ്യമായി അഹങ്കാരം എന്ന ദുഷ്ടന്‍ എന്നെ കീഴടക്കുകയായിരുന്നു എന്ന് ഞാന്‍ അറിഞ്ഞില്ല. ഒപ്പം ഉണ്ടെന്നു കരുതിയ വിജയം പോലും എന്നോട് പറഞ്ഞില്ല.

അഹങ്കാരം എന്ന ദുഷ്ടന്റെ വിളയാട്ടം ഞാന്‍ മനസ്സിലാക്കിയപ്പോഴേക്കും വൈകി. ഞാന്‍ അവന്റെ ചട്ടുകമായി മാറിക്കഴിഞ്ഞിരുന്നു അപ്പോള്‍. എന്റെ കൂടെപ്പിറപ്പായ എനിക്കെപ്പോഴും ഉപദേശം തന്നു എനിക്ക് നല്ല വഴി കാണിച്ചു തന്നിരുന്ന ആത്മ വിശ്വാസം അപ്പോഴേക്കും തളര്‍ന്നു രോഗ ശയ്യയിലായിരുന്നു. അവന്റെ തളര്‍ന്ന കൈകള്‍ ഉയര്‍ത്തി അവന്‍ എന്തോ എന്നോട് പറയാന്‍ ഒരുങ്ങി. അഹങ്കാരം എന്ന ദുഷ്ടന്റെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ പക്ഷെ അത് എനിക്ക് കേള്‍ക്കാന്‍ ആയില്ല. ദൂരെ രോഗ ശയ്യയില്‍ തളര്‍ന്ന രൂപം ഞാന്‍ കണ്ടു. അഹങ്കാരം അത്രെയേറെ അപ്പോഴേക്കും എന്നെ സ്വാധീനിച്ചു കഴിഞ്ഞിരുന്നു. ഈ അഹങ്കാരം നിന്നെ വിജയത്തിന്റെ കൊടുമുടിയില്‍ നിന്ന് പടു കുഴിയിലേക്ക് തള്ളിയിടും.

ഞാന്‍ അന്നുവരെ ദര്‍ശിക്കാത്ത ഒരു തോല്‍വി എന്നോട് അടുത്ത് കൊണ്ടിരിക്കുന്നത് ഞാന്‍ അറിഞ്ഞില്ല. എന്റെ ആത്മ വിശ്വാസം എന്നോട് പലപ്പോഴും അത് സൂചിപ്പിചിരുന്നുവത്രേ. പക്ഷെ ഞാന്‍ കേട്ടില്ല. എനിക്ക് കുറേശ്ശെ പേടി തുടങ്ങി. അപ്പോള്‍ എന്നിലെ അഹങ്കാരം പൊട്ടിച്ചിരിച്ചു. രക്ഷിക്കണേ എന്ന് ഞാന്‍ വിജയത്തോട് കേണപേക്ഷിച്ചു. പക്ഷെ വിജയവും എന്റെ കാര്യത്തില്‍ ക്രമേണ നിസ്സഹായന്‍ ആവുകയായിരുന്നു. അങ്ങനെ ഒരു ദിവസം അത് സംഭവിച്ചു. തിമിംഗലം പോലെ വലിയ ആ തോല്‍വിയുടെ വായിലേക്ക് അഹങ്കാരം എന്നെ എറിഞ്ഞു കൊടുത്തു. തോല്‍വി ആയ ആ വലിയ തിമിങ്ങലം അട്ടഹാസത്തോടെ എന്നെ സ്വീകരിച്ചു. വലിയ ഒരു ഇരയെക്കിട്ടിയ സന്തോഷത്തോടെ എന്നെ നോക്കി ഉറക്കെ ചിരിച്ചു. ആരുമാരും സഹായത്തിനു ഇല്ലാത്ത അവസ്ഥ. അവന്‍ എന്നെ ഇട്ടു വട്ടു തട്ടി. എനിക്ക് പ്രതികരിക്കാന്‍ കഴിയില്ല. ശക്തി ഒട്ടും ഇല്ല. അപ്പോള്‍ ഞാന്‍ എന്റെ സന്തത സഹചാരിയായ ആത്മ വിശ്വാസത്തെ ഓര്ത്തു. അവന്‍ തന്ന നല്ല ഉപദേശങ്ങളെ ഓര്‍ത്തു.

അപ്പോള്‍ മരണാസന്നനായ ആത്മ വിശ്വാസം ഒന്ന് ഞരങ്ങി. അവന്റെ ബലഹീനമായ കൈ എന്റെ കൈകളില്‍ മുറുകി. അപ്പോഴും ചൂടുള്ള ഒരു ധൈര്യം എന്നിലേക്ക്‌ പകരാന്‍ അവന്‍ ശ്രമിച്ചു. അത് മതിയായിരുന്നു എനിക്ക്. അവന്റെ തളര്‍ന്ന സാന്ത്വനം എനിക്ക് വലിയൊരു ശക്തി പോലെ തോന്നി. നിരായുധനായ ഞാന്‍ ആ തോല്‍വി ആയ തിമിംഗലത്തെ വെല്ലു വിളിച്ചു. അവനെ പുച്ഛിച്ചു തുപ്പി. അപ്പോഴും എന്നോടൊപ്പം നില്‍ക്കുന്ന ആത്മ വിശ്വാസത്തെക്കണ്ട് പര്‍വ്വതം പോലെ നിന്ന ആ തോല്‍വിയും ഒന്ന് ഇളകി. എന്റെ കൈകള്‍ കൊണ്ട് ഞാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു. ഒഴുക്കിനെതിരെ ഉള്ള നീന്തല്‍. എന്റെ കൂടെയുള്ള ആത്മ വിശാസത്തിന് പുതു ജീവന്‍ വന്ന പോലെ അവന്‍ എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടേ ഇരുന്നു. എന്റെ പരിശ്രമങ്ങള്‍ക്ക് ഫലം ഉണ്ടായി ക്രമേണ ക്രമേണ ഞാന്‍ ആ ചുഴിയില്‍ നിന്ന് മോചിക്കപ്പട്ടു. ഞാന്‍ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചു

പക്ഷെ ഞാന്‍ വീണ്ടും ഒന്നില്‍ തന്നെ എത്തിയിരുന്നു. എനിക്ക് ദുഃഖം തോന്നിയില്ല. ആത്മ വിശ്വാസം എന്നോടൊപ്പം ഉണ്ടല്ലോ, പുത്തന്‍ ഉണര്‍വോടെ ! അപ്പോള്‍ ദൂരെ എന്നെ നോക്കി ചിരിക്കുന്ന കൊച്ചു കൊച്ചു തോല്‍വികളെ ഞാന്‍ കണ്ടു, കൊച്ചു കൊച്ചു വിജയങ്ങളെയും. ഞാനും അവരെ നോക്കി ചിരിച്ചു. അവരില്‍ ഒരാളെപ്പോലെ !!

നേരം ...

നേരം നിമിഷങ്ങള്‍ക്ക് വഴി മാറുമ്പോള്‍ 

മണിക്കൂറുകള്‍ തേടി അലയുന്ന സൂചികള്‍ 

ഇഴഞ്ഞു നീങ്ങുന്ന മണിക്കൂറുകളെ അനുകരിക്കുന്ന 

മനുഷ്യരെ ഇഴഞ്ഞ്…

പുഷ് പുൾ

വല്‍ ക്രോസ് അടക്കാന്‍ തുടങ്ങുന്നതെയുള്ളു. വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. പഴയ സിമന്റ് ബഞ്ചില്‍ സ്ഥാനം പിടിച്ചു. പഴക്കം ചെന്നതിന്റെ പാടുകളല്ലാതെ സ്റ്റേഷന് മാറ്റമെന്ന് പറയാൻ അധികമൊന്നുമില്ല. കാലങ്ങളേറെ യത്രക്കാര്‍ക്കും മറ്റും തണലേകിയ ചീനി മരം; അതിന്റെ തണല്‍ ചിത്രങ്ങൾ കുറച്ച് കൂടെ അകലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. പാളത്തിനപ്പുറം, പഴയ കാലത്ത് അട്ടിയിട്ടിരുന്ന ചത്ത മരങ്ങള്‍ക്ക് പകരം വന്‍ തേക്ക് മരങ്ങള്‍ ജീവനോടെ നില്‍ക്കുന്നു.
മുമ്പ്, മഴക്കാലത്ത് ഒരു കായല്‍ പോലെ പരന്നു കിടന്നിരുന്ന വെള്ളത്തിനരികിലെ മരത്തടിയില്‍ കുറെ ആളുകള്‍ ചൂണ്ടയിട്ടിരിക്കും. അവരോടൊപ്പം പൊന്മകളും, കൊറ്റികളും തക്കം പാര്‍ത്ത് അവിടെയും ഇവിടെയുമായി ധാരാളം ഉണ്ടാവും. എല്ലാര്‍ക്കും ഇഷ്ടം പോലെ മീന്‍! മണലും കുണ്ടെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ വെള്ളക്കെട്ടിലെ മീന്‍ ഞങ്ങള്‍ക്കാർക്കും ഇഷ്ടമായിരുന്നില്ല. കാരണം അങ്ങാടിയിലെ തെണ്ടിപ്പിള്ളേർക്കും, റയില്‍ പുറം പോക്കില്‍ താമസമാക്കിയിരുന്ന ‘വെള്ളപ്പൊക്കാക്കാര്‍‘ എന്ന് ഞങ്ങള്‍ പറയുന്ന പുറം നാട്ടുകാര്‍ക്കും അവിടെയായിരുന്നു കക്കൂസ്.


അകലെ മൊടപ്പിലാശേരി കുന്നും അതിന്റെ താഴ്വര തൊട്ട് മണലും കുണ്ട് വരെയും വയലേലകൾ ആയിരുന്നു. പഴമ പുതുമക്ക് വഴി മാറിയപ്പോൾ എല്ലായിടത്തെയും പോലെ പച്ച പുതച്ച് കിടന്നിരുന്ന കന്യകയെ വഴിയോരങ്ങളിൽ പരിമളം പൂശിയവർ ബലാൽകാരം ചെയ്തതിനാൽ അവകൾ കോൺഗ്രീറ്റുകളെ പ്രസവിച്ചിട്ടിരിക്കുന്നു. ബാക്കിയുള്ള നെഞ്ചിലെ മരങ്ങളിൽ ചുരത്തുന്നതൊക്കെയും റബ്ബർ പാൽ !


“ആരാത് കുഞ്ഞാനൊ....?എന്നെ ദുബായീന്ന് വന്നെ!
ശബ്ദം കേട്ട് മുഖമുയർത്തി നോക്കി. ആളെ മനസ്സിലാക്കി മറുപടി പറയും മുമ്പെ അടുത്ത ചോദ്യം.
“ഞമ്മക്ക് ചായക്ക് എന്തേലും കിട്ട്യാ.....”
“എന്തേ കുഞ്ഞാനെ പണിക്കൊന്നും പോവാറില്ലെ”.
“എവടെ...വജ്ജ പണിട്ക്കാന്‍, തടി കൊണ്ട് കയ്യൂല കുഞ്ഞാനെ”.
എല്ലാവരെയും കുഞ്ഞാനെ എന്ന് വിളിക്കുന്ന കുഞ്ഞാന്‍ ! ഗൽഫ് കാരൊക്കെയും കുഞ്ഞാന്റെ ഭാഷയിൽ ദുബായ്ക്കാരാണ്. മുമ്പ് കാലത്ത് വാഗണില്‍ മരത്തടി കേറ്റലും, വിറക് അട്ടിയിടലുമായിരുന്നു പണി. എത്ര കാശ് കിട്ടിയാലും തിന്ന് തീര്‍ക്കുന്ന, സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത; നാട്ടുകാരുടെയെല്ലാം കുഞ്ഞാന്‍...! അതു കൊണ്ട് തന്നെയായിരിക്കാം അയാള്‍ സമ്പാദിക്കാനും മറന്ന് പോയത്.
“എവിടെക്കാ സര്‍ക്കീട്ട്...?“
നീട്ടിയ നോട്ടുകള്‍ വാങ്ങി കീശയിലിട്ടു കൊണ്ട് കുഞ്ഞാന്‍ തുടര്‍ന്നു.
“ഒരു മോട്ടറ് വണ്ടി വാങ്ങിക്കൂടെ...അല്ലേലും ചെല ഗൾഫേര് ഭയങ്കര പിസ്ക്കമ്മാരാ, ങാ‍..ഞമ്മളെ പുസ്പുള്‍ വരാനായല്ലൊ അല്ലെ...?അതാകുമ്പൊ നല്ല കൊശീല്‍ പൊകാലൊ”
ചോദ്യവും ഉത്തരവും അയാള്‍ തന്നെ കണ്ടെത്തുന്നുണ്ടായിരുന്നു.


അയാള്‍ പറഞ്ഞത് ശരി തന്നെ. എനിക്ക് പോകാനുള്ളത് ‘പുഷ്പുൾ’ എന്ന് നാട്ടുകാര്‍ പറയുന്ന ട്രെയിനിന്‍ തന്നെ. അതും കമ്പനിയില് എല്ലാവരും ‘പുഷ്പുൾ’ എന്ന് വിളിച്ചിരുന്ന് കാദര്‍ക്കയുടെ വീട്ടിലേക്ക്. രണ്ട് കൊല്ലം മുമ്പ് തകര്‍ന്ന ഹൃദയവുമായി ഗള്‍ഫില്‍ നിന്നും യാത്ര പറഞ്ഞ് പിരിഞ്ഞ എന്റെ സ്വന്തം കാദർക്കയെ കാണാന്‍!
എല്ലാവർക്കും ബാപ്പയും, കാരണവരും, സുഹൃത്തുമായിരുന്നു കാദർക്ക. സാധനങ്ങള്‍ അറബിയയില്‍ കേറ്റി സ്റ്റോറിലെത്തിക്കലും ക്ലീനിങ്ങുമായിരുന്നു അയാള്‍ക്ക് ജോലി. ‘അറബിയ‘ എന്ന് അറബിയില്‍ പറയുന്ന വണ്ടി മുമ്പോട്ട് തള്ളുകയും, അതേ പോലെ പിന്നിലാക്കി വലിക്കുകയും ചെയ്തിരുന്നത് കൊണ്ട് ആരോ തമാശയില്‍ ഇട്ട പേരാണ് ‘പുഷ് പുൾ‘ ഗള്‍ഫിലെത്തുമ്പഴേ മദ്ധ്യ വയസ്കനായിരുന്നു ടിയാന്‍.

ആരെന്തു അറബിയില്‍ ചോദിച്ചാലും മറുപടി മലയാളത്തിലേ പറയൂ. അതെന്താ എന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളു അയാള്‍ക്ക്.
‘നമ്മള്‍ അറബി പഠിക്കും പോലെ ഓല്‍ക്ക് ന്താ മലയാളം പഠിച്ചൂടെ?’
ഇവിടെ വന്നതിന്ന് ശേഷം നാല് പെണ്‍കുട്ടികളെ നിക്കാഹ് ചെയ്തയച്ചു. ശരീരം ചെയ്യുന്ന ജോലിക്ക് വഴങ്ങാതായെങ്കിലും, മനസ്സിലെ യുവത്വം എന്നും കാത്ത് സൂക്ഷിച്ചിരുന്നു കാദർക്ക. അയാള്‍ എന്നും ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും ജീവിച്ചു. അഞ്ചാമത്തേത് ഒരു ആണ്‍‌തരിയാണല്ലൊ എന്നതായിരുന്നു അയാള്‍ക്കാകെയുള്ള പ്രതീക്ഷ. അവന്റെ ഏതാവശ്യവും അപ്പപ്പോള്‍ നിറവേറ്റാന്‍ അയാള്‍ ധൃതി കാണിച്ചിരുന്നു.
കോളേജിലെത്തിയപ്പോള്‍ ഒരു ബൈക്ക് വേണമെന്ന് അവന് നിർബന്ധം. ഭാര്യയും, കൂട്ടുകാരും പറഞ്ഞു
“വേണ്ട.. അവന്‍ അതിനായിട്ടില്ല!”
എല്ലാവരോടും അയാള്‍ കനത്ത സ്വരത്തില്‍ മറുപടി പറഞ്ഞു:
“ഇങ്ങളീ പറീണ മാതിരിയല്ല. അവന്റെ പൂതിയല്ലെ...?ഇന്നത്തെ കാലത്ത് കോളേജില്‍ പോക്ണോല്‍ക്ക് അതൊക്കെ വേണം”
അവന്റെ വളർച്ചയിൽ അയാള്‍ സ്വയം അഭിമാനം കൊണ്ടു.
അതിനും വേണ്ടി തികയാത്ത കാശ് പലരില്‍ നിന്നും തിരിമറി നടത്തി നാട്ടിലേക്കയച്ച് കഴിഞ്ഞപ്പോൾ, എല്ലാം പിടിച്ചടക്കിയ ഒരു ജേതാവിനെ പോലെ അയാള്‍ ഊറ്റം കൊണ്ടു.
രണ്ടോ മൂന്നോ മാസം കഴിഞ്ഞ് കാണും. ഒരു ഉച്ചക്കുള്ള വിശ്രമ സമയം. എന്റെ മൊബൈലിലേക്ക് നാട്ടില്‍ നിന്നും ഒരു വിളി വന്നു. ഞാ‍ന്‍ മരവിച്ച പോലെയായി! റൂമിലെ മറ്റു സുഹൃത്തുക്കളെ സ്വകാര്യമായി അറിയിച്ചു. എല്ലാവരും തമ്മില്‍ തമ്മില്‍ അടക്കം പറഞ്ഞു. കാദർക്കയെ എങ്ങിനെ വിവരം അറിയിക്കും? അവസാനം ഞാന്‍ തന്നെ......
കാദർക്ക അന്നാദ്യമായി കരഞ്ഞു. നിയന്ത്രണം വിട്ട കരച്ചില്‍! പിന്നീട് അയാള്‍ അറബിയ ഉന്തിയില്ല. വലിച്ചതുമില്ല! കരഞ്ഞിട്ടുമുണ്ടാവില്ല!!
........................
ട്രെയിന്‍ വലിയ ശബ്ദത്തോടെ വന്നു നിന്നു. യാത്രക്കാർ ഇറങ്ങുകയും കേറുകയും ചെയ്തു. കയറ്റിറക്കു സാധന്നങ്ങളുമായി ചുമട്ടുകാരും. അനന്തതയുടെ കാണാപുറങ്ങളില്‍ കണ്ണും നട്ട് ഞാന്‍ ആത്മഗദം ചെയ്തു.
“വേണ്ട...എനിക്കു കാണേണ്ട....കാണാന്‍ കഴിയില്ല! ആശയറ്റ, വിളർത്ത എന്റെ കാദർക്കയുടെ മുഖം!”
വണ്ടി തന്നെ വിഴുങ്ങുമോ എന്ന ഒരു ഭീതി. ഞാന്‍ കിതച്ചു കൊണ്ട്, കാലത്തിന്റെ പാടുകള്‍ വീഴ്ത്തിയ സിമന്റ് ബഞ്ചില്‍ അള്ളിപ്പിടിച്ചിരുന്നു!
സ്റ്റേഷന്‍ മാസ്റ്റർ കൊടി വീശി. വിസിലടിച്ചു. വണ്ടി ചൂളം വിളിച്ച് കറുത്ത പുക പടലങ്ങള്‍ പുറത്തേക്ക് തള്ളി കിതച്ച് കുതിച്ചു. അടുത്ത വളവ് കഴിഞ്ഞ് കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ എനിക്കാശ്വാസമായി. എഴുന്നേറ്റ് കയ്യിലുണ്ടായിരുന്ന ട്രെയിന്‍ ടിക്കറ്റ് അലസമായി വലിച്ചെറിഞ്ഞ് ഞാന്‍ തിരിഞ്ഞ് നടന്നു!

യാത്ര

യാത്ര


അന്നൊരു
മഞ്ഞുള്ള പ്രഭാതത്തിലാണ്
ജീവിതാര്‍ഥങ്ങളുടെ ഭാണ്ഡവുമായ്
വ്ര്ദ്ധന്‍ -
ഈ മരച്ചുവട്ടില്‍ വന്ന്,
മെല്ലെയെന്‍ മനസ്സില്‍,
ചേക്കേറിയത്,
വിരഹം, ചതി,ഏകാന്തം
അനുഭവങ്ങളെറെയാണെന്നെന്നെ
പറഞ്ഞുക്കെള്‍പിച്ചയാള്‍
പാല്‍തന്ന കാലത്തെ,
പച്ചപുല്ലൂണും-
പാല്‍ വറ്റി -പിന്നെ
ഒരു കൊടി വൈകോലിനായലഞ്ഞതും
ഒരു ചെറു പുഞ്ചിരിയിലൊതൊക്കി,
വ്ര്ദ്ധന്‍-
പഴം പുരാണത്തിന്‍ കെട്ടഴിച്ചെനിക്കായ്...

യൌവനം വെടിഞ്ഞ്
പ്രവാസിയായ് പിന്നെ
ഊരുതെനണ്ടിയായ്..
ഒടുവില്‍,
കൂടുവിട്ടേകിയായ്,
കൂട്ടിനാരൊക്കെയുണ്ടായിട്ടും....

ഹരിതാഭയായ് തണല്‍നല്‍കി
മഞ്ഞയായ് പൊഴിഞ്ഞ്
കാലടീകളിലമര്‍ന്ന്
ചക്രശ്വാസം വലിക്കുന്നിയാള്‍...

കാലത്തിന്‍
ഭിന്നമുഖങ്ങളില്‍ വഞ്ചിതനായ്
നിസ്സഹായതതന്‍,
മേലങ്കിയണിഞ്ഞ്
ആ മിക്ഴികളെന്നെ നോക്കി,
മൌനമായ് വാചാലമാവുമെന്നും

വരിഞ്ഞുണങ്ങിയ തൊലികള്‍,
തീരാപ്രവാസത്തിന്‍,
ഛായമുണങ്ങാത്ത
കാന്‍വാസാണിന്നും...

x x x x x x x x

ആ വ്ര് ദ്ധന്‍
ഇവിടെ വന്നു ഇന്നും...
എന്നെ നോക്കിയൊരുപാട് കരഞ്ഞു
പിന്നെ ഉണങ്ങിയൊടുങ്ങാറായ,
ചീനിമരത്തിന്‍
ഓട്ടത്തണലില്‍
പതിയെ മയങ്ങി..
പുളിച്ചുനാറുന്ന ഭാണ്ഡത്തില്‍
മുടികൊഴിഞ്ഞ തലചായ്ച്,
അഴുക്ക് മെഴുപ്പാക്കി,
പാതി നഗ്നനായ്..

ഇനിയൊരുദയം കാക്കാതെ,
ആരാലുമുണര്‍തപ്പെടാതെ,
എന്‍ കൈകള്‍ കൂട്ടിപ്പിടിച്ച്,
പതിയെ... മൌനിയായ്....

ഓര്‍മ്മക്കൂട്ട്

മൌന മെഘങളേ…
ശാന്തതീരങളേ…
കരയനനുവദിക്കൂ….
ഒന്നു കരയാഅനനുവദിക്കൂ…
വര്‍ഷമെ ശീഷിരമേ,,
കാറ്റിന്‍ സുഗന്ധമേ,,,
പാടാനനുവദിക്കൂ ,,,,,,വ്യഥകള്‍
പടാനനുവദിക്കൂ,,,,,,,

നൂലറ്റ പട്ടം പോല്‍….
പുഞ്ച വയല്‍ വരമ്പില്‍
ആപ്പൂപ്പന്‍ താടിയായ്
ഓടിക്കളിചതും
മറക്കാനനുവദിക്കൂ
കാലമേ,,,
മറക്കാനനുവദിക്കൂ….

ഇത്തിരി ചേറുമായ്
മണ്ണപ്പം ചുട്ടതും…
കണ്ണാരം പൊത്തിനമ്മള്‍..
കുസ്രുതി കളീചതും….
വെറുക്കാനനുവദിക്കൂ… പ്രിയ സഖി നീ......
അകലാനനുവദിക്കൂ…….

മറവി

മറവി



മറവി,
ഹോംവര്‍ക്ക് ചെയ്യാത്ത
ബാല്യത്തിന്റെ
തീരാ ശാപം !
ബര്‍ത്ഡേ ഓര്‍ക്കാത്ത
കൗമാരത്തിലെ
പൊറുക്കപ്പെടാത്ത പാപം !
ഉറ്റവര്‍ ഒറ്റയാക്കിയ
വാര്‍ധ‍ക്യത്തിന് ദിവ്യവരം !


മറവി,
ഭൂതത്തില്‍ കോറിയിട്ട
കല്‍വര മായ്ക്കാന്‍
ഉള്ളിന്റെയുള്ളിലെ
പെന്‍സില്‍ ബോക്സിലെന്നും
കളയാതെ സൂക്ഷിച്ച
എറേസര്‍..!!

ഹേ മനുഷ്യാ ? നിങ്ങള്‍ ഒരു കസേര മനുഷ്യനാണോ ?

തലക്കെട്ടില്‍ നിന്നുതന്നെ മനസ്സിലായിട്ടുണ്ടാകും കാര്യം!! 
കാരണമെന്തെന്നാല്‍ ഇപ്പോഴത്തെ മനുഷ്യന്മാരുടെ ഒരു കാര്യമേ ?
അത് ഇങ്ങനെയാ ?
നിലത്ത് കുന്തുകാലില്‍ ഇരിക്കുന്ന രീതി തന്നെ അവന്‍ അഥവാ അവള്‍ മറന്നു പോയിരിക്കുന്നു.
ഹോ , കഷ്ടം .
എന്നീട്ട് എന്തിനീ കുടവയര്‍ വെച്ചു നടക്കുന്നു
എന്തിനീ മലബന്ധം വച്ചുകൊണ്ട് നടക്കുന്നു.
(ഗ്യാസ് ട്രബിള്‍ വച്ചുകൊണ്ടു നടക്കുന്നു.
 ഓക്സിജന്റെ അഭാവത്തില്‍ ഭക്ഷ്യവസ്തു ചീഞ്ഞളിയുകതന്നെയാണ് ഇവിടെയും നടക്കുന്നത്
ഒരു മൊബൈല്‍ ബയോഗ്യാസ് പ്ലാന്റ് ?)
ജനിച്ചത് തന്നെ കസേരയിലായിട്ടാണോ ?
ബസ്സില്‍ അഞ്ചുമിനിട്ടേ യാത്രയുള്ളുവെങ്കിലും തിക്കിത്തിരക്കി സീറ്റില്‍ കയറിയിരിക്കുന്ന മനുഷ്യാ നീ നന്നാവില്ല?
പണ്ട് മനുഷ്യന്‍ ടോയ്‌ലറ്റിലെങ്കിലും സ്വന്തം കാലില്‍ കുത്തിയിരിന്നിരുന്നു. എന്നാല്‍ ഇപ്പോഴോ
ഈ യൂറോപ്യന്‍ ക്ലോസെറ്റ് വന്നതുകൊണ്ട് ഉണ്ടായ മാറ്റമേ ?
ടോയ്‌ലറ്റിലും കസേര പ്രയോഗം അവന്‍ നടത്തിയിരിക്കുന്നു
ഇനി ഇതില്‍ നിന്ന് - കസേര പ്രയോഗത്തില്‍ നിന്ന് നിങ്ങള്‍ക്ക് മാറിക്കൂടേ
ശ്രമിച്ചാല്‍ നടക്കാത്തതുണ്ടോ
സ്വന്തം വീട്ടില്‍ അഞ്ചുമിനിട്ടുനേരമെങ്കിലും നിലത്ത് ഇരുന്നുകൂടേ ഗസറ്റഡ് ഓഫീസര്‍ മാരേ
വൈകീട്ട് ടി വി ക്കു മുന്നിലിരിക്കുമോഴെങ്കിലും ഒന്നു കുന്തുകാലിലോ നിലത്തോ ഇരുന്നു കൂടെ പെങ്ങന്മാരേ
അതുമല്ലേങ്കില്‍ ചേട്ടന്മാരേ
നിങ്ങള്‍ കാലത്ത് പത്രം വായിക്കുമ്പോള്‍ കുന്തുകാലില്‍ ഇരുന്ന് മുഴുവന്‍ വാര്‍ത്തകളും വായിച്ചു രസിചോളൂ
എത്ര ആരോഗ്യ പ്രദ കസേരകളെ വര്‍ജ്ജിക്കുക
അതാകട്ടെ നമ്മുടെ ആരോഗ്യമന്ത്രം ?
ക്വിറ്റ് കസേര ??
ജയ് തറ!
ജയ് കുത്തിയിരിപ്പ് 

പോലീസുകാരന്റെ ഹാസ്യം

പണ്ട് , എന്നുവെച്ചാല്‍ ഏകദേശം പത്തമ്പതുകൊല്ലം മൂന്‍പ് സൈക്കില്‍ ഇടവഴിയിലെ യുവരാജാവായി ചലിച്ചിരുന്ന കാലത്ത്..............
അന്ന് പോലീസുകാര്‍ സൈക്കിളുകാരെ പിടിക്കാറുണ്ടായിരുന്നു........
ഫൈന്‍ വാങ്ങിക്കാറൂണ്ടായിരുന്നു......
ഏത് കാര്യങ്ങള്‍ക്കൊക്കെയായിരുന്നെന്നോ ?
ഡബ്ബിള്‍ വെക്കുക , ത്രിബിള്‍ വെക്കുക എന്നൊക്കെയാണ് പറയുക
അതായത് , സൈക്കിളില്‍ രണ്ടാളെവെച്ചുപോകുന്നതിന് ഡബ്ബിള്‍ വെക്കുക എന്നും മുന്നാളെ ( മുന്നിലെ തണ്ടില്‍ ഒരാളെ , പിന്നെ പിറകില്‍ ) വെച്ചുപോകുന്നതിന്റെ ത്രിബിള്‍ വെക്കുക എന്നാണ് പറയുക .
മാത്രമല്ല ; രാത്രിയില്‍ സൈക്കിള്‍ യാത്രക്കാരെ പിടിക്കാറുണ്ട് .
അത് ഏന്തിനാണെന്നോ ?
രാത്രിയില്‍ ലൈറ്റില്ലാതെ സൈക്കിള്‍ ഓടിക്കുന്നതിന്
അങ്ങനെ നമ്മുടെ നായകന്റെ ഊഴവുമെത്തി .
നായകന്റെ രണ്ട് ഹോബികളാണ് സിനിമകാണലും പുസ്തക പാരായണവും !
താന്‍ ഭാവിയില്‍ ഒരു സാഹിത്യകാന്‍ ആകുമെന്നാണ് നായകന്റെ ധാരണ .
നായകന്‍ സൈക്കിളില്‍ , സെക്കന്‍ഡ് ഷോ സിനിമ കഴിഞ്ഞ് വരവാണ് .
സൈക്കിളില്‍ ലൈറ്റ് ഇല്ല.
പക്ഷെ , നല്ല നിലാവ് ഉള്ളതുകൊണ്ട് പ്രശ്നമില്ല.
മുന്നിലെ വഴി കൃത്യമായി അറിയാം .
അങ്ങനെ കേശവേട്ടന്റെ ചായക്കടയുടെ അവിടെ എത്തിയപ്പോള്‍
അതാ ഒരു പോലീസുകാരന്‍ !
അദ്ദേഹം കൈ കാട്ടി .
നായകന്‍ സൈക്കിള്‍ നിര്‍ത്തി.
ലൈറ്റില്ലാതെ സൈക്കിള്‍ ഓടിക്കുന്നതെന്താ , അത് കുറ്റകരമല്ലേ എന്ന് ചോദിച്ചു
ഉടന്‍ സാഹിത്യകാര്‍നാ‍യ നായകന്‍ മറുപടി പറഞ്ഞു.
“സാര്‍ , ചന്ദ്രന്റെ ഈ പൂനിലാവില്‍ വെട്ടിത്തിളങ്ങുന്ന ഈ രാത്രിയില്‍ എന്തിനാ സാര്‍ സൈക്കിളില്‍ ലൈറ്റ് ?

ഉടന്‍ തന്നെ പോലീസുകാരന്‍ പറഞ്ഞു.
“സുഹൃത്തെ മന്ദമാരുതന്‍ തഴുകിയൊഴുകുന്ന ഈ രാത്രിയില്‍ എന്തിനാ തനിക്ക് സൈക്കിളിന്റെ ട്യൂബില്‍ കാറ്റ് ”
തുടര്‍ന്ന് പോലീസുകാരന്‍ സൈക്കിളിന്റെ രണ്ടു ടയറുകളീലേയും കാറ്റഴിച്ചുവിട്ടു.
വാല്‍ക്കഷണം :
പോലീസുകാരനും ഒരു സാഹിത്യകാരനായിരുന്നു.

ട്യൂഷന്‍ മാഷിനൊരു സമ്മാനം 

ബഷീര്‍ ഡിഗ്രി പാസ്സായി . ജോലിക്ക് ശ്രമിച്ചിട്ട് കിട്ടുന്നുമില്ല . അങ്ങനെയിരിക്കുമ്പോഴാണ് കുട്ടികള്‍ക്ക് ട്യൂഷനെടുത്താലോ എന്ന ചിന്ത തലയില്‍ കയറിയത് .
പിന്നെ അമാന്തിച്ചില്ല, ട്യൂഷന്‍ തുടങ്ങി .
കുറച്ചു കുട്ടികളെ കിട്ടുകയും ചെയ്തു.
അല്ലറ ചില്ലറ വകയ്ക്ക് ചെലവുചെയ്യാനുള്ള വകുപ്പുമായി.
അങ്ങനെ ബഷീര്‍ , ബഷീര്‍ മാഷായി നാട്ടില്‍ അറിയപ്പെട്ടു.
എന്നിരുന്നാലും ബഷീര്‍ മാഷിന് ഒരു വിഷമം!!
തന്നെ ശരിക്ക് സ്കൂളില്‍ പഠിപ്പിക്കുന്ന മാഷന്മാരെപ്പോലെ നാട്ടുകാര്‍ കാണുന്നില്ല.
അതുപോട്ടെ , കുട്ടികളെങ്കിലും കാണെണ്ടെ .
അതുമില്ല , അവരുടെ രക്ഷിതാക്കളോ ; കാശിന് അവര്‍ കൂലിക്കുവെച്ച ഒരാളെപ്പോലെയാണ് കാണുന്നത് .
എന്തുചയ്യാം ; സ്കൂളിലെ മാഷന്മാരേക്കാളും നല്ല രീതിയില്‍ ക്ലാസെടുക്കുന്നുണ്ട് , എന്നിട്ടും................
പക്ഷെ , എന്നുവെച്ച് ട്യുഷന്‍ മുടക്കാന്‍ പറ്റുമോ
അങ്ങനെ നീങ്ങുന്ന സന്ദര്‍ഭത്തില്‍ ...................
ഒരു ദിവസം .................
കാലത്ത് ഏഴുമണിക്കു തന്നെ ആദ്യത്തെ ട്യൂഷന്‍ കുട്ടിയെത്തി.
അവനാണ് മണ്‍സൂര്‍ .
അവനും അവന്റെ വീട്ടുകാര്‍ക്കുമൊക്കെ ബഷീര്‍ മാഷിനെ അത്രക്ക് വിലയില്ല എന്ന് മാഷിനറിയാം .
എങ്കിലും അന്നേദിവസം മണ്‍സൂര്‍ വന്നപ്പോള്‍ കൈയ്യില്‍ ഒരു പാത്രം !!
“ എന്താടാ ഇത് “ മാഷ് ചോദിച്ചു
“ ഇത് കൊറച്ച് പാലാ , ഉമ്മ തന്നയാച്ചതാ. മാഷിന് കുടിക്കാനാ “
ബഷീര്‍ മാഷിന് സന്തോഷം തോന്നി
തന്നെ ഇപ്പോഴെങ്കിലും ഒരു കുട്ടിയുടെ രക്ഷാകര്‍ത്താവ് അംഗീകരിച്ചല്ലോ !
മണ്‍സൂറാണെങ്കില്‍ ............... അവന്റെ നില്പില്‍ അല്പം ബഹുമാനവും കാണുന്നുണ്ട്
മാഷിന്‍ സന്തോഷം മറച്ചുവെച്ചില്ല .
മാഷ് ചോദിച്ചു.
“ ഇപ്പഴെങ്കിലും നിന്റെ ഉമ്മാക്ക് മനസ്സിലായിട്ടുണ്ടാകും അല്ലേ , ഈ ബഷീര്‍ മാഷ് ആരാണെന്ന് .എന്തായാലും വൈകിയെങ്കിലും വിവേകം വന്നല്ലോ “
അപ്പോള്‍ മണ്‍സൂറിന്റെ മുഖത്ത് പരുങ്ങല്‍
“ എന്തു പറ്റിയെടാ നിനക്ക് “ മാഷ് ചോദിച്ചു
“ഒന്നൂല്ല്യ” മണ്‍സൂര്‍ മറുപടി പറഞ്ഞു
അപ്പോഴും മാഷിന് ഒരു സംശയം .
എന്തുകൊണ്ടാണ് മണ്‍സൂറിന്റെ ഉമ്മ മാഷിന് കുടിക്കാനായി പാലുതന്നയച്ചത് ?
ബഹുമാനം കോണ്ടുതന്നെയാണോ ?
അതോ ...........
ഇതുവരേക്കും ഇങ്ങനെ ഉണ്ടായിട്ടില്ലല്ലോ
അതോ , പാലിന്റെ കാശ് ട്യൂഷന്റെ ഫീസില്‍ നിന്ന് പിടിക്കുമോ
മാഷ് സംശയം മറച്ചുവെച്ചില്ല
“ എന്താ മണ്‍സൂറേ , പാലിന്റെ കാശ് ട്യൂഷന്‍ ഫീസില്‍ നിന്ന് നിന്റെ ഉമ്മ ഈടാക്കോ “
ഉടനെ മണ്‍സൂര്‍ വാചാലനായി .
“ ഇല്ല മാഷേ , തീര്‍ച്ചയായും ഇല്ല . കാലത്ത് പാല്‍ കൊണ്ടുവന്ന് വടക്കേ പുറത്ത് പാത്രത്തില്‍ തുറന്നുവെച്ചിരുന്നു.അപ്പോഴാ തെക്കേലെ നായ അതില്‍ വന്ന് നക്കിക്കുടിച്ചത് . ഉടനെ ഉമ്മ നായേനെ ഓടിച്ചു. പിന്നെ എന്തിനാ‍ പാല് വെറുതെ കളയണത് എന്നു പറഞ്ഞ് ബഷീര്‍ മാഷിന് കൊടൂത്തോ എന്ന് പറഞ്ഞു . അതോണ്ട് കാശൊന്നും ബേണ്ട “
മണ്‍സൂര്‍ സത്യസന്ധമായി കാര്യം അവതരിപ്പിച്ചു.
ഇതുകേട്ട ബഷീര്‍ മാഷിന് കലിയിളകി
എന്ത് , ഒരു നായ നക്കിക്കുടിച്ചതിന്റെ ബാക്കി കുടിക്കാനുള്ളതാണെന്നോ ഒരു ട്യൂഷന്‍ മാഷ് .
തനിക്ക് ഒരു രക്ഷാകര്‍ത്താവ് കല്പിച്ച വില കണ്ടില്ലേ
മാഷിന് ദേഷ്യം സഹിച്ചില്ല.
പാലിരുന്ന പാത്രം കാലുകൊണ്ട് ഒറ്റത്തട്ട് ..
പാലിരുന്ന സ്റ്റീല്‍ പാത്രം ഒരു ഫുഡ്‌ബോളുപോലെ വായുവില്‍ പൊങ്ങി ഇറയത്തെ തൂണില്‍ തട്ടി നിലത്തുവീണു.
ആ വീഴ്ചയില്‍ പാത്രം വല്ലാതെ ‘ഞെളങ്ങി “
മണ്‍സൂര്‍ നിലവിളിച്ചു.
“അയ്യോ മാഷേ “
“ എന്താടാ“ മാഷ് ആക്രോശിച്ചു
മണ്‍സൂര്‍ കരഞ്ഞുകൊണ്ടു പറഞ്ഞു
“ മാഷേ , പാലിന്‍ പാത്രം ഞെളങ്ങി മാഷേ. അതിന് ഉമ്മ വഴക്കുപറയും “
“എന്നെ ഒരു നായെയെപ്പോലെ കണ്ടതും പോരാ; പാത്രം ഒന്ന് ഞെളങ്ങിയതിനും നീ ഗുസ്തിക്കുവരുന്നോ “
മാഷ് സമചിത്തനായി പറഞ്ഞു.
മാഷിന്റെ ദേഷ്യം അല്പം ശമിച്ചെന്നുകരുതിയ മണ്‍സൂര്‍ പറഞ്ഞു.
‘’മാഷേ , ആ പാത്രം ഉമ്മ രാത്രീല് മൂത്രം പാത്ത്‌ണ പാത്രാ . ഇനി ഞെളങ്ങ്യോണ്ട് അതിന് പറ്റില്ല്യാലോ “
എന്ത് , നിന്റെ ഉമ്മ രാത്രിയില്‍ മൂത്രമൊഴിക്കുന്ന പാത്രത്തിലാണെന്നോ എനിക്ക് പാല്‍ തന്നയച്ചിരിക്കുന്നത് ?
മാഷിന് കലി കയറി
ഇപ്രാവശ്യം ഫുഡ്‌ബോളുപോലെ വായുവില്‍ പൊങ്ങിയത് പാത്രമല്ല ; മണ്‍സൂറായിരുന്നു.

.മിട്ടായിക്കടക്കാരന്റെ മകന്‍ 

പണ്ട് ഒരു പെട്ടിക്കടക്കാരന്‍ ഉണ്ടായിരുന്നു.
അയാള്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോകുമ്പോള്‍ പീടികയുടെ ഉത്തരവാദിത്തം മകനായ അമീറിനായിരുന്നു.
ഒരു ദിവസം ഉച്ചസമയം ; പീടികയില്‍ അമിര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
അപ്പോള്‍ ഒരു അപരിചിതന്‍ സിഗരറ്റ് വാങ്ങാന്‍ വന്നു .
അമീര്‍ സിഗരറ്റ് കൊടുക്കുകയും പൈസ വാങ്ങുകയും ചെയ്തു .
അടുത്ത ബസ്സ് എപ്പോഴാണെന്ന് അപരിചിതന്‍ അമീറിനോട് ചോദിച്ചു.പത്തുമിനിട്ടുകഴിഞ്ഞാല്‍ ബസ്സ് വരുമെന്ന് അമീര്‍ മറുപടിയും നല്കി.അപരിചിതന്‍ നേരം പോകാനായി അമീറുമായി കുശലപ്രശ്നങ്ങളിലേര്‍പ്പെട്ടു......................
അങ്ങനെ ഇടക്കുവെച്ച് അയാള്‍ അമീറിനോട് ചോദിച്ചു“ അമീറേ , നീ ഇങ്ങനെ ബാപ്പയില്ലാത്ത സമയത്ത് ഒറ്റക്ക് പീടികയിലിക്കുമ്പോള്‍ നിനക്ക് ഈ മിട്ടായിയൊക്കെ കണ്ട് എടുക്കാന്‍ കൊതി തോന്നില്ലേ .അങ്ങനെ മിട്ടായി എടുത്തതിന് നിന്നെ ബാപ്പ അടിച്ചിട്ടുണ്ടോ ? നീയും ഒരു പന്ത്രണ്ടുവയസ്സായ കുട്ടിയല്ലേ “
“ഇല്ല”
‘’മിട്ടായി എടുത്തതിന് നിന്റെ ബാപ്പ ഒരിക്കലും നിന്നെ ശിക്ഷിച്ചീട്ടില്ല!!“
‘’ഇല്ല’
‘‘’ ഓ , നിന്റെ ആത്മ നിയന്ത്രണം അപാരം "
അപരിചിതന്‍ അമീറിനെ പുഴ്‌ത്തി.
‘’ എന്നാല്‍ ഞാനും നിന്നെപ്പോലെ ഒരു മിട്ടായി കച്ചവടക്കാരന്റെ മകനായിരുന്നു. ചെറുപ്പത്തില്‍ വില്‍ക്കാന്‍ വെച്ചിരുന്ന മിട്ടായി എടുത്തതിന് എന്റെ ബാപ്പയുടെ കൈയ്യില്‍ നിന്ന് എത്രമാത്രം അടി കിട്ടിയിട്ടുണ്ടെന്നോ .പിന്നീട് എന്നെ ബാപ്പ് കടയിലേക്ക് കയറ്റാതെ യായി’‘ അപരിചിതന്‍ പറഞ്ഞു
“അത് നിങ്ങക്ക് ബുദ്ധിയില്ലാണ്ടാ “
“ മനസ്സിലായില്ല”
“ മനസ്സിലാക്കാനൊന്നുമില്ല’‘
അമീര്‍ ഒന്നു നിറുത്തിയതിനുശേഷം വീണ്ടും പറഞ്ഞുതുടങ്ങി
“ ഈ ഭരണിയിലിരിക്കുന്ന മിട്ടായിയില്ലേ ,അതില്‍നിന്ന് ഓരോ മിട്ടായി എടുത്ത് അതിന്റെ പ്ലാസ്റ്റിക് കടലാസ് ഞാന്‍ പതുക്കനെ വിടര്‍ത്തും എന്നീട്ട് മിട്ടായി വായിലിടും . രണ്ടുമിനിട്ട് ഓരോ മിട്ടയിയും എന്റെ വായില്‍ കിടക്കും . അതിനുശേഷം ഞാന്‍ അത് എടുത്ത് വീണ്ടും അതേ പ്ലാസ്റ്റിക് കടലാസില്‍
പൊതിഞ്ഞ് ഭരണിയിലിടും “
എങ്ങനെ യുണ്ട് എന്റെ ബുദ്ധി എന്ന മട്ടില്‍ അമീര്‍ ചിരിച്ചു.
അപ്പോഴേക്കും ബസ്സ് വന്നു. അപരിചിതന്‍ ബസ്സിലേക്ക് ഓടിക്കയറി

ട്യൂഷന്‍ മാഷിനൊരു സമ്മാനം 

ബഷീര്‍ ഡിഗ്രി പാസ്സായി . ജോലിക്ക് ശ്രമിച്ചിട്ട് കിട്ടുന്നുമില്ല . അങ്ങനെയിരിക്കുമ്പോഴാണ് കുട്ടികള്‍ക്ക് ട്യൂഷനെടുത്താലോ എന്ന ചിന്ത തലയില്‍ കയറിയത് .
പിന്നെ അമാന്തിച്ചില്ല, ട്യൂഷന്‍ തുടങ്ങി .
കുറച്ചു കുട്ടികളെ കിട്ടുകയും ചെയ്തു.
അല്ലറ ചില്ലറ വകയ്ക്ക് ചെലവുചെയ്യാനുള്ള വകുപ്പുമായി.
അങ്ങനെ ബഷീര്‍ , ബഷീര്‍ മാഷായി നാട്ടില്‍ അറിയപ്പെട്ടു.
എന്നിരുന്നാലും ബഷീര്‍ മാഷിന് ഒരു വിഷമം!!
തന്നെ ശരിക്ക് സ്കൂളില്‍ പഠിപ്പിക്കുന്ന മാഷന്മാരെപ്പോലെ നാട്ടുകാര്‍ കാണുന്നില്ല.
അതുപോട്ടെ , കുട്ടികളെങ്കിലും കാണെണ്ടെ .
അതുമില്ല , അവരുടെ രക്ഷിതാക്കളോ ; കാശിന് അവര്‍ കൂലിക്കുവെച്ച ഒരാളെപ്പോലെയാണ് കാണുന്നത് .
എന്തുചയ്യാം ; സ്കൂളിലെ മാഷന്മാരേക്കാളും നല്ല രീതിയില്‍ ക്ലാസെടുക്കുന്നുണ്ട് , എന്നിട്ടും................
പക്ഷെ , എന്നുവെച്ച് ട്യുഷന്‍ മുടക്കാന്‍ പറ്റുമോ
അങ്ങനെ നീങ്ങുന്ന സന്ദര്‍ഭത്തില്‍ ...................
ഒരു ദിവസം .................
കാലത്ത് ഏഴുമണിക്കു തന്നെ ആദ്യത്തെ ട്യൂഷന്‍ കുട്ടിയെത്തി.
അവനാണ് മണ്‍സൂര്‍ .
അവനും അവന്റെ വീട്ടുകാര്‍ക്കുമൊക്കെ ബഷീര്‍ മാഷിനെ അത്രക്ക് വിലയില്ല എന്ന് മാഷിനറിയാം .
എങ്കിലും അന്നേദിവസം മണ്‍സൂര്‍ വന്നപ്പോള്‍ കൈയ്യില്‍ ഒരു പാത്രം !!
“ എന്താടാ ഇത് “ മാഷ് ചോദിച്ചു
“ ഇത് കൊറച്ച് പാലാ , ഉമ്മ തന്നയാച്ചതാ. മാഷിന് കുടിക്കാനാ “
ബഷീര്‍ മാഷിന് സന്തോഷം തോന്നി
തന്നെ ഇപ്പോഴെങ്കിലും ഒരു കുട്ടിയുടെ രക്ഷാകര്‍ത്താവ് അംഗീകരിച്ചല്ലോ !
മണ്‍സൂറാണെങ്കില്‍ ............... അവന്റെ നില്പില്‍ അല്പം ബഹുമാനവും കാണുന്നുണ്ട്
മാഷിന്‍ സന്തോഷം മറച്ചുവെച്ചില്ല .
മാഷ് ചോദിച്ചു.
“ ഇപ്പഴെങ്കിലും നിന്റെ ഉമ്മാക്ക് മനസ്സിലായിട്ടുണ്ടാകും അല്ലേ , ഈ ബഷീര്‍ മാഷ് ആരാണെന്ന് .എന്തായാലും വൈകിയെങ്കിലും വിവേകം വന്നല്ലോ “
അപ്പോള്‍ മണ്‍സൂറിന്റെ മുഖത്ത് പരുങ്ങല്‍
“ എന്തു പറ്റിയെടാ നിനക്ക് “ മാഷ് ചോദിച്ചു
“ഒന്നൂല്ല്യ” മണ്‍സൂര്‍ മറുപടി പറഞ്ഞു
അപ്പോഴും മാഷിന് ഒരു സംശയം .
എന്തുകൊണ്ടാണ് മണ്‍സൂറിന്റെ ഉമ്മ മാഷിന് കുടിക്കാനായി പാലുതന്നയച്ചത് ?
ബഹുമാനം കോണ്ടുതന്നെയാണോ ?
അതോ ...........
ഇതുവരേക്കും ഇങ്ങനെ ഉണ്ടായിട്ടില്ലല്ലോ
അതോ , പാലിന്റെ കാശ് ട്യൂഷന്റെ ഫീസില്‍ നിന്ന് പിടിക്കുമോ
മാഷ് സംശയം മറച്ചുവെച്ചില്ല
“ എന്താ മണ്‍സൂറേ , പാലിന്റെ കാശ് ട്യൂഷന്‍ ഫീസില്‍ നിന്ന് നിന്റെ ഉമ്മ ഈടാക്കോ “
ഉടനെ മണ്‍സൂര്‍ വാചാലനായി .
“ ഇല്ല മാഷേ , തീര്‍ച്ചയായും ഇല്ല . കാലത്ത് പാല്‍ കൊണ്ടുവന്ന് വടക്കേ പുറത്ത് പാത്രത്തില്‍ തുറന്നുവെച്ചിരുന്നു.അപ്പോഴാ തെക്കേലെ നായ അതില്‍ വന്ന് നക്കിക്കുടിച്ചത് . ഉടനെ ഉമ്മ നായേനെ ഓടിച്ചു. പിന്നെ എന്തിനാ‍ പാല് വെറുതെ കളയണത് എന്നു പറഞ്ഞ് ബഷീര്‍ മാഷിന് കൊടൂത്തോ എന്ന് പറഞ്ഞു . അതോണ്ട് കാശൊന്നും ബേണ്ട “
മണ്‍സൂര്‍ സത്യസന്ധമായി കാര്യം അവതരിപ്പിച്ചു.
ഇതുകേട്ട ബഷീര്‍ മാഷിന് കലിയിളകി
എന്ത് , ഒരു നായ നക്കിക്കുടിച്ചതിന്റെ ബാക്കി കുടിക്കാനുള്ളതാണെന്നോ ഒരു ട്യൂഷന്‍ മാഷ് .
തനിക്ക് ഒരു രക്ഷാകര്‍ത്താവ് കല്പിച്ച വില കണ്ടില്ലേ
മാഷിന് ദേഷ്യം സഹിച്ചില്ല.
പാലിരുന്ന പാത്രം കാലുകൊണ്ട് ഒറ്റത്തട്ട് ..
പാലിരുന്ന സ്റ്റീല്‍ പാത്രം ഒരു ഫുഡ്‌ബോളുപോലെ വായുവില്‍ പൊങ്ങി ഇറയത്തെ തൂണില്‍ തട്ടി നിലത്തുവീണു.
ആ വീഴ്ചയില്‍ പാത്രം വല്ലാതെ ‘ഞെളങ്ങി “
മണ്‍സൂര്‍ നിലവിളിച്ചു.
“അയ്യോ മാഷേ “
“ എന്താടാ“ മാഷ് ആക്രോശിച്ചു
മണ്‍സൂര്‍ കരഞ്ഞുകൊണ്ടു പറഞ്ഞു
“ മാഷേ , പാലിന്‍ പാത്രം ഞെളങ്ങി മാഷേ. അതിന് ഉമ്മ വഴക്കുപറയും “
“എന്നെ ഒരു നായെയെപ്പോലെ കണ്ടതും പോരാ; പാത്രം ഒന്ന് ഞെളങ്ങിയതിനും നീ ഗുസ്തിക്കുവരുന്നോ “
മാഷ് സമചിത്തനായി പറഞ്ഞു.
മാഷിന്റെ ദേഷ്യം അല്പം ശമിച്ചെന്നുകരുതിയ മണ്‍സൂര്‍ പറഞ്ഞു.
‘’മാഷേ , ആ പാത്രം ഉമ്മ രാത്രീല് മൂത്രം പാത്ത്‌ണ പാത്രാ . ഇനി ഞെളങ്ങ്യോണ്ട് അതിന് പറ്റില്ല്യാലോ “
എന്ത് , നിന്റെ ഉമ്മ രാത്രിയില്‍ മൂത്രമൊഴിക്കുന്ന പാത്രത്തിലാണെന്നോ എനിക്ക് പാല്‍ തന്നയച്ചിരിക്കുന്നത് ?
മാഷിന് കലി കയറി
ഇപ്രാവശ്യം ഫുഡ്‌ബോളുപോലെ വായുവില്‍ പൊങ്ങിയത് പാത്രമല്ല ; മണ്‍സൂറായിരുന്നു...