Saturday, August 25, 2012

പരിഭവം മാത്രം ചൊല്ലിടാം ഞാന്‍
നീ പിണങ്ങാതിരിക്കുമെങ്കില്‍ ....

എന്‍ സ്നേഹം മുഴുവന്‍ നല്കിടാം
നീ കൂടെ ഉണ്ടെങ്കില്‍ ....


നിന്‍ ഗാനം മാത്രം പാടിടാം
നീ എന്‍ ചാരത്തു വന്നിരുന്നെങ്കില്‍ ....


ഈ പൂവു ഞാന്‍ നല്കിടാം
നീ വാടാതെ സൂക്ഷിക്കുമെങ്കില്‍ ....


ആ വഴിയില്‍ ഞാന്‍ നിന്നിടാം
നീ മാത്രം വരുമെങ്കില്‍  ....


ഈ മഴ ഞാന്‍ നനഞ്ഞീടാം
നീ മാത്രം അരികത്തു വന്നെങ്കില്‍ ‍....


മൃദു ചുംബനം ഞാന്‍  നല്കിടാം
നീ പുഞ്ചിരിക്കുമെങ്കില്‍ ....


ഈ ജന്മം മുഴുവന്‍ കൂട്ടുനില്‍ക്കാം
നീ എന്റെ സ്വന്തമാകുമെങ്കില്‍ 
‍....


1 comment: